ടെഹ്റാന്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിക്ക് ഇസ്രയേലിന്റെ പരസ്യമായ വധ ഭീഷണി. ഖമീനിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സ.
ഖമീനിയുടെ ലക്ഷ്യം സാധാരണക്കാരണെന്നും കാറ്റ്സ് ആരോപിച്ചു. ഇസ്രയേലിലെ ആശുപത്രി ആക്രമണത്തിന് പിന്നാലെയാണ് പ്രതികരണം.
ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയിലാണ് ഇറാന് ആക്രമണം നടത്തിയത്. ഇറാനിലെ ഫോര്‍ഡോ ആണവകേന്ദ്രം ആക്രമിക്കാന്‍ യുഎസ് പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയായിരുന്നു ഇത്. ആക്രമണത്തില്‍ സോറോക്കോ ആശുപത്രിയിലെ 40 ഓളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Comments: